വിവാഹ ബന്ധം വേർപ്പെടുത്തി കമുകനൊപ്പം താമസമാക്കി; ഇരുവരും ചേർന്ന് കുളക്കടവില്‍ മദ്യപിച്ച ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; തൊട്ടുപിന്നാലെ കാമുകിയെ മദ്യം മുഴുവൻ കുടിപ്പിച്ച് കുളത്തിലെടുത്ത് എറിഞ്ഞ് മുങ്ങി മരിക്കുന്നത് കണ്ടുനിന്ന് ക്രൂരത- 35കാരിയുടെ കൊലപാതകത്തിന് പിന്നിൽ ...

നവി മുംബൈയിലെ കലമ്ബോലിയിലെ 35കാരിയുടെ കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിൽ. കൃത്യം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിയെ കണ്ടെത്തിയത് . മെയ് 24നാണ് ഗ്രമത്തിലെ കുളത്തില്‍ നഗ്നയായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പൊലീസിന് സമീപവാസി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുവര്‍ണ കാടം എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമായത്.
മദ്യലഹരിയില്‍ കുളത്തില്‍ വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ സുവര്‍ണക്ക് നന്നായി നീന്താന്‍ അറിയാമായിരുനു എന്ന് മരണപ്പെട്ട യുവതിയുടെ അമ്മ മൊഴി നല്‍കിയതോടെ പൊലീസ് കൊലപാതകമാനെന്ന നിഗമനത്തില്‍ തന്നെ മുന്നോട്ടു നീങ്ങി, സുവര്‍ണയുടെ ശരീരം കുളത്തില്‍ നിന്നും കണ്ടെടുത്ത ദിവസം റാം ബോയിര്‍ എന്ന യുവാവിനെ ഗ്രാമത്തില്‍നിന്നും കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. ഈ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. റം പിന്നീട് മെയ് 31ന് നാട്ടില്‍ തിരികെ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു.
യുവതിക്ക് മദ്യം നല്‍കി താന്‍ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മദിച്ചു. വിവാഹ മോചിതയായി തനിച്ച് താമസിക്കുന്ന സുവര്‍ണയുമായി കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവാഹിതനായ റാം ബന്ധത്തിലായിരുന്നു. മെയ് 23ന് മദ്യം വാങ്ങി സുവര്‍ണയെയും കൂട്ടി പ്രതി കുളക്കരയില്‍ എത്തി. ഇരുവരും ചേര്‍ന്ന് മദ്യം കുടിച്ച ശേഷം കുളക്കടവില്‍ വച്ചുതന്നെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
ഒരിക്കല്‍കൂടി തനിക്ക് വഴങ്ങണമെന്ന് റാം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് സുവര്‍ണ തയ്യാറായില്ല. ഇതോടെ ബാക്കിയുണ്ടയിരുന്ന മദ്യം മുഴുവനും ബലമായി സുവര്‍ണയെ കൊണ്ട് കുടിപ്പിച്ച ശേഷം റാം ഇവരെ കുളത്തിലേക്ക് എടുത്ത് എറിയുകയായിരുന്നു. യുവതി മുങ്ങി മരിക്കുന്നത് വരെ റാം കുളക്കടവില്‍ നോക്കി നിന്നു. ശേഷം ഇവടെനിന്നും രക്ഷപ്പെട്ടു. എന്നാല്‍ കുളക്കടവില്‍ സുവര്‍ണയുടെ വസ്ത്രങ്ങള്‍ ഉണ്ടെന്ന് പിന്നീടാണ് പ്രതിക്ക് ഓര്‍മ വന്നത് ഇതോടെ വീണ്ടും കുളക്കടവില്‍ തിരികെ എത്തി വസ്ത്രങ്ങളും കുളത്തിലേക്ക് എറിഞ്ഞു. അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയതോടെ ഇയാള്‍ നാടുവിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























