അനുമതിയില്ലാതെ ക്ഷേത്രത്തിൽ കയറിയെന്നാരോപണം; ദളിത് ബാലന് മേൽജാതിക്കാരുടെ ക്രൂര മർദ്ദനം

അനുമതിയില്ലാതെ ക്ഷേത്രത്തിൽ കയറിയെന്നാരോപിച്ച് ദളിത് ബാലന് മേൽജാതിക്കാരുടെ ക്രൂര മർദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്. ഈ മാസം ആദ്യമാണ് ക്ഷേത്രത്തില്‍ കയറാന്‍ എത്തിയ ബാലനെ ഒരു സംഘം ആളുകള്‍ നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബാലന്റെ അമ്മാവന് നല്കിയ പരാതിയില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരാമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മര്‍ദനമേറ്റ ബാലനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പോലീസിന്റെ നടപടി. അതേസമയം, കേസില്‍ പോലീസ് ഉരുണ്ടുകളിക്കുന്നതായും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha


























