കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും കളഞ്ഞുപോയിട്ടുണ്ടോ? പരിഭ്രമിക്കേണ്ട, ഞങ്ങളത് കണ്ടെത്തി; സോഷ്യൽ മീഡിയയിൽ തരംഗമായി അസാം പോലീസിന്റെ ട്വിറ്റർ പോസ്റ്റ്

ജനശ്രദ്ധ പിടിച്ചു പറ്റാൻ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോലീസുകാരുടെ ഇടപെടൽ പലപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം. കള്ളക്കടത്തിനിടെ പിടികൂടിയ കഞ്ചാവിന്റെ ചിത്രങ്ങൾക്കൊപ്പം പുറത്തുവിട്ട വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.
കഞ്ചാവ് കള്ളക്കടത്തിലെ പ്രതികളെ പിടികൂടാന്‍ അസം പൊലീസ് ട്വിറ്ററിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്, എന്നാൽ വളരെപെട്ടെന്നു തന്നെ ഈ പോസ്റ്റ് വൈറലാവുകയായിരുന്നു.
'ചഗോളിയ ചെക്‌പോസ്‌റ്റില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും കളഞ്ഞുപോയിട്ടുണ്ടോ? പരിഭ്രമിക്കേണ്ട, ഞങ്ങളത് കണ്ടെത്തി. ധൂബ്രി പൊലീസുമായി ബന്ധപ്പെട്ടോളൂ, അവര്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കും' എന്നാണ് ചിരിക്കുന്ന സ്‌മൈലിക്കൊപ്പം അസം പൊലീസ് പോസ്‌റ്റ് ചെയ്‌തത്.
ട്വിറ്റര്‍ പോസ്‌റ്റിനൊപ്പമുള്ള ചിത്രത്തില്‍ അമ്പതിലധികം കഞ്ചാവ് പൊതികള്‍ കാണാം. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ചെക്‌പോസ്‌റ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ ട്രക്കും കഞ്ചാവ് കെട്ടുകളും പൊലീസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























