ക്ഷേത്രത്തില്‍ കയറാൻ ശ്രമിച്ചു ; ദളിത് ബാലന് നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ധനം ;കേസ്

രാജസ്ഥാനിലാണ് ഈ നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത് . രാജസ്ഥാനിലെ ലി ജില്ലയിലെ ധനേറിയയില്‍ ജൂണ്‍ ഒന്നിനാണ് സംഭവം നടന്നത് . സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ ചുമത്തി. മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
ദളിത് ബാലന്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചത് അറിഞ്ഞ ഒരുസംഘമാളുകള്‍ കയറും വടിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കൈയ്യും കാലും കെട്ടിയിട്ട് നിലത്തിട്ട് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. മർദ്ധിക്കരുതെന്ന് യാചിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചിലര്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. വിവരമറിഞ്ഞിട്ടും ആദ്യസമയത്ത് പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നു. തുടർന്ന്
വ്യാപക വിമര്‍ശനമുയര്‍ന്നതോടെ പൊലീസ് നടപടിയെടുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു . ജൂണ്‍ മൂന്നിന് യുവാവിന്‍റെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha


























