ചെറിയ പെരുന്നാള്‍ നിസ്‌കാര ചടങ്ങിനിടയിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി അപകടം; പതിനേഴുപേർക്ക് പരിക്ക്

ചെറിയ പെരുന്നാള്‍ നിസ്‌കാര ചടങ്ങിനിടയിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി. കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജി മേഖലയില്‍ ആണ് സംഭവം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അതേസമയം പെരുന്നാളില്‍ സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉന്നയിച്ച് ആളുകള്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നു. വര്‍ഷങ്ങളായി പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന ഇവിടെ വന്‍ ജനാവലി എത്തുന്നതിനാല്‍ തന്നെ പള്ളിക്ക് പുറത്തുള്ള മൈതാനത്തിലും റോഡിലും പോലും ആളുകള്‍ കൂട്ടത്തോടെ നിസ്‌കരിക്കാറുണ്. എല്ലാവര്‍ഷവും വലിയ സുരക്ഷ ഒരുക്കുന്ന പോലീസിന് ഇത്തവണ വീഴ്ച പറ്റിയത് എങ്ങനെയാണെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ഇവര്‍ ആരോപിച്ചു.അതേസമയം കാര്‍ ഓടിച്ച ആളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ തന്നെ ഇയാള്‍ പിടിയിലാകുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ മേഖ്ന യാദവ് അറിയിച്ചു.
https://www.facebook.com/Malayalivartha


























