മുംബൈയിലെ കുർള സ്റ്റേഷനിലെത്തിയ ട്രെയിനിൽ സ്ഫോടക വസ്തുകൾ ബോക്സിനകത്ത് അടച്ചുവച്ച നിലയിൽ കണ്ടെത്തി

പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽനിന്നും മുംബൈയിലെ കുർള സ്റ്റേഷനിലെത്തിയ ട്രെയിനിൽ സ്ഫോടക വസ്തുകൾ. ബുധനാഴ്ച രാവിലെ എത്തിയ ഷാലിമാർ എക്സ്പ്രസ് ട്രെയിനിലാണ് സ്ഫോടക വസ്തുകളും കുറിപ്പും കണ്ടെത്തിയത്.
ട്രെയിൻ വൃത്തിയാക്കുന്നതിനിടെയാണ് ട്രെയിനുള്ളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബോക്സിനകത്ത് അടച്ചുവച്ച നിലയിലായിരുന്നു സ്ഫോടക വസ്തുകൾ. നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ബിജെപിക്ക് കാണിച്ചുകൊടുക്കണം എന്നെഴുതിയ കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























