ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു, ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും

ഉത്തരാഖണ്‍ിലെ ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും. ഇന്ന് ഉത്തരാഖണ്ഡില്‍ അവധി പ്രഖ്യാപിച്ചു .2017-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നിയമസഭയിലെത്തിയ പ്രകാശ് പാന്ത് സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു.രോഗബാധിതനായിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമസഭയില്‍ അദ്ദേഹം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിരുന്നു.
ബജറ്റ് അവതരണത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് അന്ന് ബജറ്റ് പൂര്‍ത്തിയാക്കിയത്. ഉത്തരാഖണ്ഡ് ധനകാര്യമന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























