വടക്കന്‍ ഗുജറാത്തില്‍ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി

വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ധയിലും സമീപ ജില്ലകളിലും ചെറു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രി 10. 30 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ബനസ്‌കന്ധ, മെഹ്‌സന, സബര്‍കന്ധ എന്നിവിടങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്കിറങ്ങി. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























