അരുണാചല്‍ പ്രദേശില്‍ കാണാതായ എഎന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു

അരുണാചല്‍ പ്രദേശില്‍ കാണാതായ എ എന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു. വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചില്‍ നടത്തി. ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മഴ തുടരുന്നത് തെരച്ചില്‍ ദുഷ്‌ക്കരമാക്കുകയാണ്.
അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്. ഇതേസമയം വിമാനം പരിഷ്‌ക്കരിക്കാത്തതിനാല്‍ എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നും അതിനാലാണ് വിമാനം കണ്ടെത്താന്‍ വൈകുന്നതെന്നും വിദഗ്ധര്‍ വിമര്‍ശനമുന്നയിച്ചു.ജോര്‍ഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ നിന്ന് 12.25നാണ് വിമാനം പറന്നുയര്‍ന്നത്. ഒരു മണിയോടെ വിമാനത്തില്‍ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha


























