മൊബൈൽ പൊട്ടിത്തെറിച്ച് 12 വയസ്സുകാരൻ മരിച്ചു

മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. ദാര്‍ ജില്ലയിലാണ് സംഭവം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കവെ മൊബൈല്‍ ഉപയോഗിച്ചപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് എത്തിയ ബന്ധു കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു- പോലീസ് വ്യക്തമാക്കി.
മൊബൈല്‍ ഫോണിന്‍റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. ഫോണിന്‍റെയും ചാര്‍ജറിന്‍റെയും സ്വിച്ച് ബോര്‍ഡിന്‍റെയും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഉപയോഗം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ടെലികോം റഗുലേറ്ററി കമ്മീഷന്‍ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയില്‍ മൊബൈല്‍ സാന്ദ്രത ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നാണ് ട്രായ് പറയുന്നത്. കണക്കുകള്‍ പ്രകാരം 100 മലയാളികള്‍ക്ക് 103 മൊബൈല്‍ എന്ന നിലയിലാണിത്. മൊബൈല്‍ ഉപയോഗം വര്‍ധിക്കുന്നതിനോടൊപ്പം തന്നെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും കൂടുകയാണ്.
"
https://www.facebook.com/Malayalivartha

























