ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു. പുല്‍വാമയിലെ ലസിപോരയിലാണ് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയത്.
ജയഷെ മുഹമ്മദ് ഭീകര സംഘടനയിലെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവസ്ഥലത്തു നിന്ന് മൂന്ന് റൈഫിള്‍ തോക്കുകളും സുരക്ഷാസേന കണ്ടെടുത്തു. കഴിഞ്ഞ ദിവസം അനന്തനാഗ് ജില്ലയില്‍ ഈദ് ഫിത്വറിനു വീട്ടിലെത്തിയ ജവാനെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.
https://www.facebook.com/Malayalivartha


























