പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നു രാത്രി 11.45ന് കൊച്ചിയില്‍ എത്തുന്ന മോദി നാളെ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം പൊതുസമ്മേളനത്തിലും പങ്കെടുക്കും

രാത്രി 11.45ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുക. കൊച്ചിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും. നാളെ രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങി കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങും. 10.10ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. താമര പൂവുകള്‍ കൊണ്ട് തുലാഭാരം വഴിപാട് നടത്തും. നരേന്ദ്ര മോദിക്ക് ഗുരുവായൂരില്‍ തുലാഭാരം നടത്തുന്നത് താമര പൂക്കള്‍ക്കൊണ്ട്. തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കള്‍ ഗുരുവായൂരില്‍ എത്തിച്ചു.
തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നാണ് പൂക്കള്‍ എത്തിച്ചത്. ഇതില്‍നിന്ന് പ്രധാനമന്ത്രിയുടെ ഭാരം അനുസരിച്ചുള്ളവ എടുത്താണ് തുലാഭാരം നടത്തുക. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14ന് ദര്‍ശനത്തിനു വന്നപ്പോള്‍ താമരപ്പൂക്കള്‍കൊണ്ടും കദളിപ്പഴം കൊണ്ടും തുലാഭാരം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തി വിടില്ല.
രാവിലെ പത്ത് മുതല്‍ 11.10 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക. ഈ സമയമത്രയും ആരെയും ക്ഷേത്രത്തിന് അടുത്തേക്ക് പോലും പ്രവേശിപ്പിക്കില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയം കഴിയുന്നത് വരെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha


























