ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. സൈന്യവും കാശ്മീര്‍ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍ ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്നിടത്ത് നിന്ന് എകെ സീരീസിലുള്ള മൂന്ന് തോക്കുകള്‍ കണ്ടെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍.
സംഭവസ്ഥലത്ത് നിന്ന് എ.കെ സീരീസിലുള്ള മൂന്ന് തോക്കുകള്‍ സുരക്ഷാസേന കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അനന്തനാഗ് ജില്ലയില്‍ ഈദ് ആഘോഷിക്കാന്‍ വീട്ടിലെത്തിയ ജവാനെ ഭീകരര്‍ വെടിവെച്ചുകൊന്നു.
https://www.facebook.com/Malayalivartha


























