ജനങ്ങളുടെ വിശ്വാസം നേടണമെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടുപഠിക്കണമെന്ന് ശരത് പവാര്‍

ജനങ്ങളുടെ വിശ്വാസം നേടണമെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടുപഠിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ജനങ്ങളുമായി ബന്ധം സ്ഥാപിച്ച് തെരഞ്ഞെടുപ്പില്‍ വിജയം നേടണമെങ്കില്‍ ആര്‍എസ്എസിന്റെ പ്രവര്‍ച്ചന ശൈലി കണ്ടുപഠിക്കണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എന്‍സിപിയുടെ പരാജയ കാരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ശരത് പവാറിന്റെ പ്രസ്താവന.
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രചാരണ രീതി നിങ്ങള്‍ കണ്ടു പഠിക്കണം. അവര്‍ ആഞ്ച് വീടുകളില്‍ പ്രചാരണത്തിന് പോകുമ്പോള്‍ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കില്‍ ആ വീട്ടില്‍ എത്തി പിന്നെയും അംഗങ്ങളെ കാണും. ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടത് എങ്ങനെയാണെന്ന് ആര്‍എസ്എസുകാര്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തുതന്നെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടന്നു തന്നെ വോട്ടര്‍മാരെ സന്ദര്‍ശിക്കാന്‍ ആരംഭിക്കണമെന്നും, അതുവഴി തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തങ്ങളെ ഓര്‍ക്കാറുള്ളുവെന്ന വോട്ടര്‍മാരുടെ പരാതി മാറും. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ ഞങ്ങളെ ഓര്‍മ്മയുള്ളോ എന്ന ചോദ്യം ഉയരാനും സാധ്യതയുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























