ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു. മധ്യപ്രദേശിലാണ് സംഭവം . മൊബൈലില്‍ നിന്ന് ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാര്‍ജറില്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. കുട്ടിയുടെ മുഖത്തും നെഞ്ചിലുമാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
മാര്‍ച്ചില്‍ ഹൈദരാബാദില്‍ സ്‌കൂട്ടര്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























