ഇത് അമിത്ഷായുടെ പുതിയ വീട്; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി താമസിക്കുന്നത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് താമസിച്ചിരുന്ന വീട്ടിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് താമസിച്ചിരുന്ന വീട്ടിലാണ് ഇനിമുതൽ അദ്ദേഹം താമസിക്കുക.
സെന്‍ട്രല്‍ ദല്‍ഹിയിലെ കൃഷ്ണ മേനോന്‍ മാര്‍ഗ് വസതിയിലായിരുന്നു വാജ്പേയി താമസിച്ചിരുന്നത്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുന്നതുവരെ തുടര്‍ച്ചയായ 14 വര്‍ഷം വാജ്പേയി ഈ വസതിയിലായിരുന്നു. പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തായശേഷം സര്‍ക്കാര്‍ ബംഗ്ലാവായ 6 എയിലായിരുന്നു വാജ്പേയിയുടെ താമസം. കഴിഞ്ഞ ദിവസം കൃഷ്ണ മേനോന്‍ മാര്‍ഗ് വസതിയിലെത്തിയ അമിത് ഷാ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും മോടിപിടിപ്പിക്കാനായി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച അമിത് ഷാ, ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇപ്പോള്‍ താമസിക്കുന്നത് 11 അക്ബര്‍ റോഡിലെ വസതിയിലാണ്.
https://www.facebook.com/Malayalivartha


























