ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴടി ഉയരമുള്ള ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്തു. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പ്രതിമ അനാച്ഛാദനത്തിന് ശേഷം രാം ജന്മഭൂമി ന്യായ് തലവന്‍ മഹന്ദ് നൃത്യഗോപാല്‍ ദാസിന്റെ ഒരാഴ്ച നീളുന്ന ജന്മദിന പരിപാടിയിലും യോഗി പങ്കെടുത്തു.രാമന്റെ ജീവിതത്തിലെ ഒരു ഘട്ടമായ കോദംബ രാം എന്ന പ്രതിമയാണ് യോഗി അനാച്ഛാദനം ചെയ്തതെന്നും ദക്ഷിണേന്ത്യയില്‍ ആരാധിക്കുന്ന ഈ രൂപം കര്‍ണാടകയിലെ ഒരു പ്രസിദ്ധ കലാകാരനാണ് രൂപകല്‍പന ചെയ്തതെന്നും അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റാം തീര്‍ഥ് പറഞ്ഞു.
രാഷ്ട്രപതിയുടെ അവാര്‍ഡ് കരസ്ഥമാക്കിയ കലാകാരനാണ് ഏഴ് അടിയില്‍ മരത്തില്‍ തീര്‍ത്ത ഈ വിഗ്രഹം പണിതിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകത്തിലെ ഒരു മ്യൂസിയത്തിലാണ് ഇത്തരത്തിലൊരു പ്രതിമ ആദ്യമായി കാണുന്നത്. ഇതേ തുടര്‍ന്നാണ് സമാനമായ പ്രതിമ അയോധ്യയിലെ മ്യൂസിയത്തിലേക്ക് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























