പാകിസ്ഥാന് ഇരുട്ടടി: ബലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകളുടെ ആധുനിക പതിപ്പ് വാങ്ങാന്‍ ഒരുങ്ങി വ്യോമസേന

ബലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകളുടെ ആധുനിക പതിപ്പ് വാങ്ങാന്‍ ഒരുങ്ങി വ്യോമസേന. സ്‌പൈസ് 2000 ബോംബുകൾ വാങ്ങാൻ ഇന്ത്യ ഇസ്രയേലുമായി കരാറൊപ്പിട്ടു. ബലാകോട്ടെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ഉപയോഗിച്ചത് കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്‌പൈസ് 2000 ബോംബുകളാണ്.
300 കോടി ചെലവിട്ട് 100 ബോംബുകളാണ് വാങ്ങുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ ഒരു ദേശീയ മാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലി പ്രതിരോധ നിർമാതാക്കളായ റാഫേൽ അഡ്‌വാൻസ്‌ഡ് ഡിഫൻസ് സിസ്‌റ്റംസ് ആണ് ഈ ബോംബുകൾ നിർമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ പ്രതിരോധ കരാറാണ് ഇത്.
ശത്രുവിന്റെ ബങ്കറുകളും കെട്ടിടങ്ങളും അപ്പാടെ തകര്‍ക്കാന്‍ കരുത്തുള്ളവയാണ് പുതിയ സ്‌പൈസ് 2000 ബോംബുകള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി 300 കോടിയോളം രൂപവരെ ഉപയോഗിച്ച് ആയുധങ്ങളോ ഉപകരണങ്ങളോ വാങ്ങാന്‍ സേനകള്‍ക്ക് കേന്ദ്രം അധികാരം നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് ബോംബുകള്‍ വാങ്ങാനാണ് പദ്ധതി. 60 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ സാധിക്കുന്ന ബോംബാണ് സ്‌പൈസ് 2000.
കഴിഞ്ഞ ഫെബ്രുവരി 14ന് കാശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ പാക് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ നാൽപതോളം സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പകരമായി ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് വിമാനങ്ങൾ പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഫെബ്രുവരി 27 നാണ് പാകിസ്ഥാനിലെ ബലാകോട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. കെട്ടിടങ്ങളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്‌പൈസ് 2000 ബോംബുകളാണ് ഈ ആക്രമണത്തിൽ ഉപയോഗിച്ചത്. ഇതിന് പിന്നാലെ സ്‌പൈസ് 2000ന് ബലാക്കോട്ട് ബോംബ് എന്ന അപരനാമവും ലഭിച്ചു.
https://www.facebook.com/Malayalivartha


























