ആറുമാസത്തെ ചികിത്സ കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് രോഗി, ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു!

ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണവര്‍മ ക്ലിനിക്കില്‍ ആറുമാസം ചികിത്സിച്ചിട്ടും രോഗം ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന്, രോഗി ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്ന് ദേഷ്യം തീര്‍ത്തു.
റഫീഖ് റഷീദ് എന്നയാള്‍ ത്വക്ക് സംബന്ധമായ രോഗത്തിനാണ് ചികിത്സയ്‌ക്കെത്തിയത്.
എന്നാല്‍ വളരെക്കാലമായിട്ടും രോഗശമനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഡോക്ടറുടെ ഭാര്യയും മകനും മാത്രമായിരുന്നു ഈ സമയം ക്ലിനിക്കില്‍ ഉണ്ടായിരുന്നത്.
കലിയോടെ എത്തിയ പ്രതി കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ഡോക്ടറുടെ ഭാര്യയെ കുത്തുകയായിരുന്നു.
തുടര്‍ന്ന് 19-കാരനായ മകനെയും കുത്തി പരിക്കേല്‍പ്പിച്ചു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടറുടെ ഭാര്യ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha


























