ലോക്സഭാ നടപടികളില്‍ സഹകരണം തേടി കേന്ദ്രമന്ത്രിമാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു

ലോക്സഭാ നടപടികളില്‍ സഹകരണം തേടി കേന്ദ്രമന്ത്രിമാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്രമന്ത്രിമാരായ അര്ജുന് റാം മേഘ്വാള്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരാണ് സോണിയയെ ഡല്‍ഹിയിലെ വസതിയിലെത്തി കണ്ടത്.
ജൂണ്‍ 17നാണ് പാര്‍ലമെന്റിന്റെ അടുത്ത സഭായോഗം ആരംഭിക്കുന്നത്. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സഹകരണം ആവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ നേതാക്കളേയും കാണുമെന്ന് പ്രഹ്ളാദ് ജോഷി പറഞ്ഞു. സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























