കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര; ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ

കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ. സേനയോടുള്ള ധോണിയുടെ സ്നേഹവും ബഹുമാനവുമാണ് ഇത് കാണിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ.സിംഗ് പറഞ്ഞു.
ഇത് രാഷ്ട്രീയപരമോ ജാതിപരമോ ഒന്നുമല്ലെന്ന് ഐസിസി മനസിലാക്കണമെന്നും ധോണി കാണിച്ചത് രാജ്യസ്നേഹമാണെന്ന് അവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ബിസിസിഐ അംഗം രാജീവ് ശുക്ലയും ഭരണസമിതി തലവന്‍ വിനോദ് റായിയുമെല്ലാം ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























