കൊല്‍ക്കത്ത നഗരത്തിലെ രാസവസ്തു ഗോഡൗണില്‍ വന്‍ തീപിടുത്തം... 20ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

കൊല്‍ക്കത്ത നഗരത്തിലെ രാസവസ്തു ഗോഡൗണില്‍ വന്‍ തീപിടിത്തം. ഹൗറ ബ്രിഡ്ജിന് സമീപത്തെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. 20 ഫയര്‍ എഞ്ചിനുകള്‍ തീയണക്കാനായി എത്തിയിട്ടുണ്ട്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. ഹൗറ നദിയിലെ ജഗനാഥ് ഗാട്ടിന് സമീപത്താണ് രാസവസ്തു ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്.
തീ പിടിത്തമുണ്ടായുടന്‍ ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തിയതായി അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























