രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഇന്ന്

രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഇന്ന്. വൈകിട്ട് പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് യാത്ര. മാലിദ്വീപ് പാർലമെന്റായ മജിലിസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. 2011 ൽ മൻമോഹൻ സിങ് മാലിദ്വീപ് സന്ദർശിച്ച ശേഷം ഇതാദ്യമായാണ് ഒരു നയതന്ത്ര പ്രാധാന്യമുള്ള സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകുന്നത്.
പ്രധാനമന്ത്രിയായതിനു ശേഷം നരേന്ദ്രമോദി ആദ്യം സന്ദര്‍ശിക്കുന്നത് മാലിദ്വീപും ശ്രീലങ്കയുമാണ്. മാലിദ്വീപില്‍ ഭരണമാറ്റവും ശ്രീലങ്കയില്‍ ഭീകരാക്രമണവുമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാണ്. പ്രസിഡന്റ് മൂഹമ്മദ് സൊളിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
കഴിഞ്ഞ തവണ പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി മാലിദ്വീപിൽ പോയിരുന്നു. എങ്കിലും അതിൽ നയതന്ത്ര വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടിരുന്നില്ല.
മാലിദ്വീപിൽ തീരദേശ നിരീക്ഷണ റഡാർ സംവിധാനത്തിന്റെ ഉദ്ഘാടനം മോദിയുടെ സന്ദർശന വേളയിലാണ് നടക്കുക. സൈനികർക്കുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മേഖല ചൈനയുടെ പക്കൽ നിന്നും തിരിച്ചുപിടിച്ച ശേഷം ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മുൻ പ്രസിഡന്റ് അബദുള്ള യമീന്റെ കാലത്താണ് ചൈനീസ് ശക്തികൾക്ക് ഇവിടെ സ്വാധീനം ചെലുത്താനും അടിസ്ഥാന സൗകര്യ വികസന കാര്യത്തിലടക്കം വലിയ നിക്ഷേപത്തിന് അവസരം ലഭിച്ചതും. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പിടുന്നതിന് പുറമെ ദ്വീപ് രാജ്യത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനും ഇന്ത്യ ഫണ്ട് അനുവദിക്കും.
https://www.facebook.com/Malayalivartha


























