ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം തടവ്

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ. ക്രിപ്‌റ്റോ കറന്‍സി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റല്‍ കറന്‍സി ഡ്രാഫ്റ്റ് ബില്ലിലാണ് പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ക്രിപ്‌റ്റോ കറന്‍സി മൈന്‍ ചെയ്യുകയോ, രൂപപ്പെടുത്തുകയോ, കൈവശം സൂക്ഷിക്കുകയോ, കൈമാറ്റം ചെയ്യുകയോ, വില്‍ക്കുകയോ ചെയ്താലും ഈ ശിക്ഷ ലഭിക്കും.
ക്രിപ്‌റ്റോകറന്‍സി കൈവശം സൂക്ഷിക്കുന്നത് ജാമ്യംലഭിക്കാത്ത കുറ്റമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ഭാവിയില്‍ നിയമപ്രാബല്യം കൈവരുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്ന വിധത്തിലാണ് ബില്ലിന്റെ വരവ്.
" f
https://www.facebook.com/Malayalivartha


























