പറഞ്ഞു കൊടുക്കണം മക്കളോട്; സ്മാർട്ട്ഫോണും സൈബറിടവും ഉപേക്ഷിച്ചു ദിവസം എട്ടു മണിക്കൂർ പഠനം ; നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നളിന്‍ ഖണ്ഡേവാൾ

സ്മാര്‍ട്ട്ഫോണിലും സാമൂഹ്യമാധ്യമങ്ങളിലും ചെലവാക്കുന്ന സമയം പഠനത്തിന് ഉപയോഗിച്ചാല്‍ വന്‍നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാം എന്നതിന് മാതൃകയായി നളിന്‍ ഖണ്ഡേവാള്‍. ഇത്തവണത്തെ നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നളിന്‍ ഖണ്ഡേവാളാണ്. 720-ല്‍ 701 മാര്‍ക്ക് നേടിയാണ് നളിന്‍ രാജ്യത്ത് ഒന്നാമനായത്.
രാജസ്ഥാനിലെ സികര്‍ ജില്ലയില്‍നിന്നുള്ള നളിന്‍ രണ്ടു വര്‍ഷം മുമ്പാണ് പഠനത്തിനായി ജയ്പൂരിലെത്തിയത്. ചിട്ടയും ഏകാഗ്രതയുമാര്‍ന്ന പരിശീലനം വഴിയാണ് നളിൻ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ നീറ്റ് പരീക്ഷയ്ക്ക് പരിശീലനം ആരംഭിച്ചിരുന്നു. ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് നളിന്‍ പഠനത്തിനായി മാറ്റിവച്ചത്. പരിശീലന കാലയളവില്‍ സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും മാറ്റിനിര്‍ത്തുകയും ചെയ്തു. നളിന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരാണ്. സഹോദരന്‍ എംബിബിഎസ് പഠിക്കുകയാണ്. ഇവരുടെ വലിയ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് നളിന്‍ പറയുന്നു. ഇത് പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്. ഇത്തവണ പരീക്ഷയെഴുതിയ 14,10,755-ല്‍ 7,97,042 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ക്കും യോഗ്യത നേടാനായി.
ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ 700 മാർക്കു നേടി രണ്ടാം സ്ഥാനം പങ്കിട്ടു. 696 മാർക്കു നേടിയ സ്വാസ്തിക് ബൻസാലിനാണ് മൂന്നാം റാങ്ക്. വെബ്സൈറ്റ്: ntaneet.nic.in, mcc.nic.in. അഖിലേന്ത്യാ ക്വോട്ടയിലെയും കേരളത്തിലെയും മെഡിക്കൽ പ്രവേശന നടപടികളും ഇതിന്റെ തുടർച്ചയായുണ്ടാകും. എയിംസ്, ജിപ്മെർ എന്നിവയൊഴികെ ഇന്ത്യയിലെ എല്ലാ മെഡിക്കൽ / ഡെന്റൽ കോളജുകളിലെയും എംബിബിഎസ് / ബിഡിഎസ് പ്രവേശനം നീറ്റ് റാങ്ക് ആധാരമാക്കിയാണ്.
നീറ്റി’ൽ കേരളത്തിൽ നിന്നു യോഗ്യത നേടിയത് 73,385 പേർ. കൊച്ചി കടവന്ത്ര സ്വദേശിയും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥിയുമായ അതുൽ മനോജാണു കേരളത്തിൽ ഒന്നാമത്; 688 മാർക്കും ദേശീയ തലത്തിൽ 29 ാം റാങ്കും. രാജ്യത്തെ ആദ്യ 50 റാങ്കിൽ കേരളത്തിൽ നിന്നു 3 പേർ. 31 ാം റാങ്ക് നേടിയ ഹൃദ്യ ലക്ഷ്മി ബോസ്, 33 ാം റാങ്ക് നേടിയ വി.പി. അശ്വിൻ എന്നിവരാണു മറ്റു 2 പേർ.
സാങ്കേതികവിദ്യ മാനംമുട്ടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മുടെ കുട്ടികള്‍ ഇന്ന് ജീവിക്കുന്നത്. നമ്മുടെ സ്‌കൂള്‍ കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതരീതിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഘടകം ഏതാണെന്നു ചോദിച്ചാല്‍ അത് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ് തന്നെയാണ്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിന്റെയും ഉപയോഗം ഗുണദോഷ സമ്മിശ്രമാണ്. എങ്കിലും ഉപയോഗത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ ഗൗരവപൂര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ അവസരത്തിലാണ് സ്മാര്‍ട്ട്ഫോണിലും സാമൂഹ്യമാധ്യമങ്ങളിലും ചെലവാക്കുന്ന സമയം പഠനത്തിന് ഉപയോഗിച്ചാല്‍ വന്‍നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാം എന്നതിന് മാതൃകയായി നളിന്‍ ഖണ്ഡേവാള്‍ എത്തുന്നത്.
മദ്യത്തെയോ മയക്കുമരുന്നിനെയോ പോലെയോ ഒരുപക്ഷേ, അതിനെക്കാള്‍ ഭയാനകമായ രീതിയിലോ അടിമത്തം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉപയോഗം. മണിക്കൂറുകളോളം കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന കുട്ടിയില്‍ കാഴ്ചയിലെ വൈകല്യങ്ങള്‍ മാത്രമല്ല, മാനസിക വൈകല്യങ്ങളും ഉണ്ടായേക്കാം. യഥാര്‍ഥ ലോകവും ഫാന്റസിയും തമ്മില്‍ ഇഴപിരിച്ചു കാണാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടി അതിവേഗം എത്തിപ്പെടുന്നു.
ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങിന്റെയും അമിതമായ ഉപയോഗം കുട്ടികളില്‍ വിഷാദരോഗം വരുത്തുന്നതായി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നെറ്റില്‍ കയറാന്‍ കഴിയാതെ വരുമ്പോള്‍ മദ്യപാനികളെപ്പോലെ 'വിത്ത്ഡ്രാവല്‍ സിന്‍ഡ്രോം' വരുന്നവരും ധാരാളം. ഫേസ്ബുക്ക് ഡിപ്രഷന്‍ എന്നാണ് ഇത്തരം അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























