കാര്‍ കഴുകാന്‍ കുടിവെള്ളം ഉപയോഗിച്ചതിന് വിരാട് കോഹ്ലിക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 500 രൂപ പിഴയിട്ടു

ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്ക് 500 രൂപ പിഴയിട്ടു. കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിനാണ് ശിക്ഷിച്ചത്. കോഹ്ലിയുടെ വീട്ടിലെ അര ഡസന്‍ കാറുകള്‍ കഴുകാന്‍ വീട്ടു വേലക്കാര്‍ പതിനായിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കിക്കളഞ്ഞതായി അയല്‍ക്കാരാണ് പരാതി നല്‍കിയത്.
കാറുകള്‍ കഴുകിയതിലൂടെ താരത്തിന്റെ വീട്ടു വേലക്കാര്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാക്കി കളഞ്ഞതെന്നു അയല്‍ക്കാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വടക്കേ ഇന്ത്യയില്‍ അത്യൂഷ്ണം കാരണം കുടിക്കാന്‍ പോലും വെള്ളം കിട്ടാതെ നാട്ടുകാര്‍ വലയുമ്പോഴാണ് ക്രിക്കറ്റ് താരത്തിന്റെ ജോലിക്കാരുടെ നടപടി.
താരത്തിന്റെ അയല്‍ക്കാരടക്കമുള്ളവര്‍ വെള്ളം കിട്ടാതെ വിഷമിക്കുകയാണ്. അപ്പോഴാണ് വീട്ടുവേലക്കാര്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകുന്നത്. അതേസമയം വീട്ടുവേലക്കാര്‍ ഇക്കാര്യം ചെയ്യുമ്പോള്‍ ലോകകപ്പ് ക്രിക്കറ്റ് കളിക്കാനായി വിരാട് കോഹ്ലി ഇംഗ്ളണ്ടിലാണ്. ഏഴു ദിവസം കാത്തിരുന്ന ശേഷം ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഓസ്‌ട്രേലിയയുമായിട്ടാണ് അടുത്ത മത്സരം.
https://www.facebook.com/Malayalivartha


























