2047 വരെ ബി.ജെ.പി തുടർച്ചയായി ഭരിക്കും; സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം വരെ ബി.ജെ.പി അധികാരത്തിലുണ്ടാവുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം വരെ ബി.ജെ.പി അധികാരത്തിലുണ്ടാവുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തുമെന്നും രാംമാധവ് പറഞ്ഞു.
‘മോദിജിയുടെ ബി.ജെ.പിയാണ് വര്‍ത്തമാനകാല ഇന്ത്യ, ഭാവിയിലും മോദിജിയുടെ ബി.ജെ.പിയായിരിക്കും. 2022 ആകുമ്പോഴേക്കും തൊഴിലില്ലാത്തവരും സ്വന്തമായി മേല്‍ക്കുര ഇല്ലാത്തവരുമായി ആരുമുണ്ടാവില്ല. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ ‘വിശ്വഗുരു’ ആയി നില്‍ക്കും’ രാം മാധവ് പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് രാംമാധവിന്റെ പ്രസംഗം.
ഏറ്റവും കൂടുതൽ കാലം രാജ്യത്ത് ഭരണത്തിലിരുന്ന പാർട്ടിയെന്ന കോൺഗ്രസിന്റെ റെക്കോർഡ് ബിജെപി തകർക്കും. 1950 മുതൽ 1977 വരെയാണ് കോൺഗ്രസ് തുടർച്ചായായി അധികാരത്തിൽ ഇരുന്നത്. ഈ റെക്കോർഡ് ബിജെപി മറികടക്കുമെന്നാണ് റാം മാധവ് അവകാശപ്പെട്ടത്. മോദിയും ബിജെപിയുമാണ് ഇന്ത്യയുടെ ഭാവിയെന്നും റാം മാധവ് പറഞ്ഞു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 17 കോടി ഇന്ത്യക്കാരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ഈ വർഷം 23 കോടിയായി അത് ഉയർന്നു. നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാർ ഒറ്റക്കെട്ടാായി മുന്നോട്ട് പോകുമെന്നും റാം മാധവ് പറഞ്ഞു. 2022 ആകുമ്പോഴേക്കും ഭവന രഹിതർ ഇല്ലാത്ത, തൊഴിൽ രഹിതർ ഇല്ലാത്ത ഒരു ഇന്ത്യ തങ്ങൾ സൃഷ്ടിക്കുമെന്നും റാം മാധവ് കൂട്ടിച്ചേർത്തു.
ദേശീയതയാണ് ബിജെപിയുടെ ഡിഎൻഎ. തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും ബിജെപിയെന്നാൽ ദേശീയത എന്ന് തന്നെയാണ് അർത്ഥം. അതാണ് പാർട്ടിയുടെ മുഖമുദ്രയെന്നും റാം മാധവ് അവകാശപ്പെട്ടു. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാർ ദേവും ചടങ്ങിൽ പങ്കെടുത്തിരുന്നു. 3 വർഷം കൊണ്ട് ത്രിപുരയെ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ബിപ്ലവ് കുമാറിനായെന്ന് റാം മാധവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























