സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിലെ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വെന്തുമരിച്ചു

ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിലെ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വെന്തുമരിച്ചു. ഫരീദാബാദ് ദുബുവാ കോളനിയിലുള്ള സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അഗ്‌നിശമന സേന സ്ഥലത്തെത്താന്‍ വൈകിയതാണ് അപകടതീവ്രത കൂടാന്‍ കാരണമായതെന്ന് ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സ്‌കൂളിലെ അധ്യാപികയും അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തീ പിടുത്തത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























