കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തിരുന്നു;പഴകി വികൃതമായ മൃതദേഹത്തില്‍ നിന്നും നല്ല ദുര്‍ഗന്ധം വരികയും പുഴുവരിക്കുകയും ചെയ്തിരുന്നു; രണ്ടര വയസുകാരി അനുഭവിച്ചത് നരകയാതന

മുത്തച്ഛനുമായി അയൽക്കാർക്കുള്ള വായ്പാ ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടു വയസുള്ള പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഉത്തർപ്രദേശിലെ അലിഗഡിലാണു രാജ്യത്തെ ഞെട്ടിച്ച സംഭവം. കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധം ഇരമ്പുകയാണ്.
കഴിഞ്ഞ ഞായറാഴ്ച അലിഗണ്ഡിലെ ഒരു മാലിന്യക്കൂനയില്‍ നിന്നും തെരുവ് നായകള്‍ ഒരു കുഞ്ഞിന്‍റെ ശരീരഭാഗങ്ങള്‍ കടിച്ചു പറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യത്തിന്‍റെ കഥ പുറത്തു വരുന്നത്. പൊലീസ് അന്വേഷണത്തില്‍ മെയ് 30ന് പ്രദേശത്ത് നിന്നും കാണാതായ കുഞ്ഞിന്‍റേതാണ് മൃതദേഹം എന്ന് മനസിലായി. മൂന്ന് ദിവസം കഴിഞ്ഞ് വീട്ടിലെ മാലിന്യം ഗാര്‍ബേജില്‍ കളയാന്‍ പോയ സ്ത്രീയെ തുണിയില്‍ കെട്ടിയ കുഞ്ഞിന്‍റെ മൃതദേഹം നായകള്‍ കടിച്ചു വലിക്കുന്നത് കണ്ടത്.
ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായകളെ ഓടിച്ചു വിട്ട ശേഷം മൃതദേഹം പരിശോധിച്ചു. പഴകി വികൃതമായ മൃതദേഹത്തില്‍ നിന്നും നല്ല ദുര്‍ഗന്ധം വരികയും പുഴുവരിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസാണ് കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
ക്രൂരമായ ശാരീരിക പീഢനങ്ങൾക്ക് കുട്ടി ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാല്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ല. കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തതായി നേരത്തെ കുടുംബം ആരോപിച്ചിരുന്നുവെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നും കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ക്രൂരപീഡനത്തില്‍ കുട്ടിയുടെ ഒരു കൈയും കാലും ഒടിഞ്ഞിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നു.
അറസ്റ്റിലായ ഒരാള്‍ അഞ്ചു വര്‍ഷം മുമ്ബു സ്വന്തം മകളെ പീഢിപ്പിച്ച കേസിലെ പ്രതിയെന്നു പൊലീസ് വ്യക്തമാക്കി. ആ കേസില്‍ ഭാര്യയാണ് ഇയാളെ ജാമ്യത്തില്‍ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു. കൃത്യനിർവഹണത്തിൽ പിഴവുണ്ടായതിനു അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.
കടം വാങ്ങിയ പണം സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് പിതാവ് തിരിച്ച് ചോദിച്ചു. എന്നാല്‍, പിന്നീട് മാതാപിതാക്കളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികാരദാഹിയായ സഹിദ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനോടു ചെയ്ത ക്രൂരതയ്ക്കു കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണു നടക്കുന്നത്. രാജ്യത്തെ പലയിടങ്ങളിലും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുടെ വീട്ടിലേക്കു കുട്ടിയുടെ വീട്ടിൽനിന്ന് അര കിലോമീറ്റർ ദൂരമേയുള്ളൂ. പ്രതികൾക്കു കുട്ടിയുടെ കുടുംബവുമായി നല്ല അടുപ്പമാണ്. കുട്ടിയുടെ മുത്തച്ഛനിൽനിന്ന് 50,000 രൂപയാണു സാഹിദ് വായ്പയായി വാങ്ങിയത്. ഇതിൽ 10,000 രൂപ തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും വാക്കുതർക്കമുണ്ടായി. ഇതിന് അനുഭവിക്കേണ്ടി വരുമെന്നു സാഹിദ് വീട്ടുകാരെ ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മേയ് 30ന് കുട്ടി അപ്രത്യക്ഷമായി.
സാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് അസ്‌ലമിന്റെ പങ്ക് വെളിപ്പെട്ടത്. അസ്‌ലമിന്റെ വീട്ടിലാണു കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചത്. പിന്നീടാണ് മാലിന്യക്കൂമ്പാരത്തിലേക്കു മാറ്റിയതെന്നും സീനിയർ പൊലീസ് ഓഫിസർ ആകാശ് കുലാരി പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞദിവസം റോഡ് തടഞ്ഞു പ്രതിഷേധിച്ചിരുന്നു. പ്രതി ചേർക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. ‘യുപിയിൽ പെൺകുട്ടിക്കുണ്ടായ ദുരനുഭവം മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഒരു കുഞ്ഞിനോട് എങ്ങനെയാണ് ഇത്രയും ക്രൂരമാകാൻ സാധിക്കുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകരുത്. ഉത്തര്‍പ്രദേശ് പൊലീസ് അതിവേഗം പ്രവര്‍ത്തിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം’– രാഹുൽ ആവശ്യപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് ഊര്‍മിള മണ്ഡോദ്കര്‍, നടൻ അഭിഷേക് ബച്ചൻ തുടങ്ങിയവർ സംഭവത്തിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ട്വിങ്കിള്‍ ഖന്ന, ആയുഷ്മാന്‍ ഖുറാന, അനുപം ഖേര്‍ തുടങ്ങിയ ബോളിവുഡിലെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികള്‍ക്ക് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് നടി ട്വിങ്കിള്‍ ഖന്ന ആവശ്യപ്പെട്ടു. മനുഷ്യത്വം മനസിലാകാത്ത ലോകത്തില്‍ ജീവിക്കേണ്ടി വന്ന ട്വിങ്കിളിനോട് മാപ്പു പറയുന്നതായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തു. സിദ്ധാര്‍ഥ് മല്‍ഹോത്ര, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍, രവീണ ടണ്ഠന്‍ തുടങ്ങിയവരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























