ഡല്‍ഹി മെട്രോ സ്‌റ്റേഷനു സമീപത്തായി സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയില്‍...

ഡല്‍ഹിയിലെ ജഹാംഗിര്‍പുരി മെട്രോ സ്‌റ്റേഷനു സമീപത്തായി സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരം തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സൈക്കിളിനു മുകളില്‍ വച്ചിരുന്ന ലോഹ ട്രങ്കിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു ദിവസത്തെ പഴക്കുണ്ടെന്നു പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























