ബിരുദ കോഴ്‌സുകളിലേക്ക് ദേശീയ പ്രവേശന പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയില്‍ നിര്‍ദേശം

സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്ന സര്‍വകലാശാലകളിലും കോളജുകളിലും ബിരുദ കോഴ്‌സുകളിലേക്ക് ദേശീയ പ്രവേശന പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയില്‍ നിര്‍ദേശം. വിഷയത്തിലുള്ള അറിവും അഭിരുചിയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം പരീക്ഷ.
2020ഓടെ ദേശീയ പ്രവേശ പരീക്ഷ സംവിധാനത്തിലേക്ക് മാറണം. സ്വകാര്യ സ്ഥാപനങ്ങളെയും ഇത്തരത്തില്‍ പൊതുപരീക്ഷ സംവിധാനങ്ങളിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഒപ്പം, എംഫില്‍ പഠനരീതി ഉപേക്ഷിച്ച് ബിരുദാനന്തര ബിരുദ കോഴ്‌സില്‍ രണ്ടാം വര്‍ഷം ഗവേഷണ രീതിയിലേക്ക് മാറ്റണമെന്നാണ് കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശം.
നിലവില്‍ ദേശീയ പരീക്ഷക്ക് (െജ.ടി.എ) കീഴില്‍ മെഡിക്കല്‍ മേഖലയില്‍ നീറ്റും എന്‍ജിനീയറിങ് മേഖലയില്‍ ജെ.ഇ.ഇ അടക്കം പൊതുപ്രവേശന പരീക്ഷ നടത്തുന്നുണ്ട്. കൂടാതെ, ഡല്‍ഹി സര്‍വകലാശാലക്കു കീഴില്‍ 12ഓളം ബിരുദ കോഴ്‌സുകള്‍ക്കടക്കം ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷയുണ്ട്. ഇതേസംവിധാനം രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും കോളജുകളിലും നടപ്പാക്കണം. ദേശീയ പ്രവേന പരീക്ഷ നടപ്പാക്കിയാല്‍ 12ാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നത് അവസാനിപ്പിക്കാനാകുമെന്നും കരട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























