ട്രെയിന്‍ യാത്രയുടെ ആലസ്യം മാറ്റാനായി ഇനി ട്രെയിനില്‍ മസാജ് സര്‍വ്വീസ് വരുന്നു

ദിവസവും ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ നടത്തുന്നവര്‍ ഏറെയാണ് . മണിക്കൂറുകളോളം ട്രെയിനില്‍ ഇരുന്ന് യാത്രചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന ദേഹം വേദനയ്ക്ക് ഇനി ശമനമുണ്ടാകുന്നു. മുഷിപ്പന്‍ ട്രെയിന്‍ യാത്രയുടെ ആലസ്യം മാറ്റാന്‍ ട്രെയിനില്‍ മസാജ് സര്‍വ്വീസ് വരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍ഡോറില്‍ നിന്നുള്ള 39 ട്രെയിനുകളിലാണ് ഈ സര്‍വീസ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ എല്ലാ സമയവും ഈ സൗകര്യം ലഭിക്കണമെന്നില്ല. രാവിലെ ആറിനും വൈകിട്ട് 10നുമിടയിലാണ് ഇതിന്റെ സൗകര്യം ലഭ്യമാകുക. 100 രൂപയ്ക്ക് തലയ്ക്കും കാല്‍പാദത്തിനും മസാജ് സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നത്. ഈ പദ്ധതിയിലൂടെ വര്‍ഷം 20 ലക്ഷം രൂപയും യാത്രക്കാരുടെ വര്‍ദ്ധനവിലൂടെ 90 ലക്ഷവുമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. 20,000 അധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് തരത്തിലുള്ള മസാജുകളാണ് ഭാവിയില്‍ വരുന്നത്. 100, 200, 300 എന്നീ വിലയ്ക്കനുസരിച്ചാണ് മസാജ് സേവനങ്ങള്‍ ലഭിക്കുന്നത്. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, എന്നീ തരത്തിലാണ് തിരിച്ചിരിക്കുന്നത്. 15 മുതല്‍ 20 മിനിട്ട് വരെയാണ് മസാജ് ലഭിക്കുക.
https://www.facebook.com/Malayalivartha


























