പനിക്ക് വിതരണം ചെയ്ത ഗുളികയിൽ ഉറപ്പുകൂട്ടാനായി നൂൽ കമ്പി

തമിഴ്‌നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ പനിക്ക് വിതരണം ചെയ്ത ഗുളികയില്‍ നിന്ന് ലഭിച്ചത് നൂല്‍ കമ്പി. ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയും ഭാര്യ ശക്തിക്കുമാണ് ദുരനുഭവം ഉണ്ടായത്.
സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉറപ്പുകൂട്ടാനായി ഗുളികയില്‍ വരെ ഇരുമ്ബ് കമ്ബി വച്ചുകെട്ടുന്നത് വലിയ നടുക്കം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. പനിയും ചുമയുമായാണ് ഏരന്തൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശക്തി പോയത്.
അവിടെ നിന്ന് ഗുളികകള്‍ എല്ലാം ലഭിച്ചു. വീട്ടിലെത്തി കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് നൂല്‍ കമ്ബി ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് വിതരണം ചെയ്ത കമ്ബനിക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























