ശ്രീലങ്കൻ സന്ദർശനം പൂർത്തിയായി; പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെ ഇന്ത്യയിലേക്ക്

ഏകദിന സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന സന്ദർശനം പൂർത്തിയാക്കി തിരികെ ഇന്ത്യയിലേക്ക് മടങ്ങി. രാവിലെ കൊളംബോ വിമാനത്താവളത്തിലിറങ്ങിയ മോദിയെ പ്രധാനമന്ത്രി റിനിൽ വിക്രമ സിംഗെയാണ് സ്വീകരിച്ചത്. തുടർന്ന് ലങ്കയിൽ സ്ഫോടനം നടന്ന പള്ളി സന്ദർശിച്ച മോദി ആക്രമണത്തിനിരയായി ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരം അർപ്പിച്ചു.
ഭീകരാക്രമണത്തിൽ വിറങ്ങിലിച്ച ശ്രീലങ്കയ്ക്ക് ആവശ്യമായ എല്ലാ പിന്തുണകളും നൽകുമെന്ന് ആവർത്തിച്ച പ്രധാനമന്ത്രി ലങ്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ മറികടന്ന് തന്നെ കാത്തുനിന്നവരുടെ അടുത്തെത്തി അവർക്ക് ഹസ്തദാനം നൽകിയ ശേഷമാണ് മോദി മടങ്ങിയത്.
മാലദ്വീപ് സന്ദർശനത്തിനു ശേഷം ഞായറാഴ്ച രാവിലെ ലങ്കയിലെത്തിയ മോദി ലങ്കൻ പ്രധാനമന്ത്രി റിനിൽ വിക്രമ സിംഗെ, പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രതിപക്ഷ നേതാവ് മഹിന്ദ രജപക്സെ തമിഴ് നാഷണൽ അലയൻസ് നേതാക്കൾ തുടങ്ങിയവരുമായി സംവദിച്ചു. 250ലേറെപ്പേർ കൊല്ലപ്പെടാനിടയായ സ്ഫോടന പരമ്പരകൾക്കു ശേഷം ലങ്കയിൽ സന്ദർശനം നടത്തിയ ആദ്യ ലോകനേതാവാണ് മോദി.
https://www.facebook.com/Malayalivartha


























