സ്വകാര്യ വാർത്താചാനൽ സംഘത്തിനു നേരെ വെടിവയ്പ്പ്

ന്യൂഡൽഹിയിൽ സ്വകാര്യ വാർത്താചാനൽ സംഘത്തിനു നേരെ വെടിവയ്പ്പ്. ഡൽഹിയിൽ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് കാറിന് നേരെ വെടിയുതിർത്തത്.
എബിപി ന്യൂസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. റിപ്പോര്‍ട്ടറും കാമറമാനും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മൂന്ന് വട്ടമാണ് സംഘം നിറയൊഴിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിനുശേഷം രണ്ട് മണിക്കൂർ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയതെന്നും സംഘം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























