സൂപ്പർ സുരക്ഷ ;ദില്ലിക്ക് ആകാശ മിസൈൽ കവചം; അമേരിക്കയില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം; കരാര്‍ യാഥാര്‍ഥ്യമായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ ഇവ സ്ഥാപിക്കും

ദില്ലിക്ക് ആകാശ മിസൈൽ കവചം അമേരിക്കയിൽ നിന്ന്. അമേരിക്കയില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2 ( നസാംസ്-2) മിസൈല്‍ സംവിധാനം വാങ്ങാനാണ് പ്രതിരോധമന്ത്രാലയം ഒരുങ്ങുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള നടപടികള്‍ക്ക് പ്രതിരോധ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ത്യ ഔദ്യോഗികമായി അമേരിക്കയ്ക്ക് അപേക്ഷ നല്‍കി. ഇന്ത്യയുടെ അപേക്ഷ സ്വീകരിച്ച് ഇടപാടിന് അമേരിക്ക അംഗീകാരവും നല്‍കിയതോടെയാണ് നടപടികള്‍ വേഗത്തിലായത്.
6000 കോടി രൂപയുടെ ഇടപാടാണ് ഇത്. അവസാനവട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയായി കരാര്‍ യാഥാര്‍ഥ്യമായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ ഇവ സ്ഥാപിക്കും. നിലവില്‍ ഡല്‍ഹിയുടെ സുരക്ഷക്കായി തദ്ദേശീയമായ വികസിപ്പിച്ചതും ഇസ്രയേല്‍ നിര്‍മിതവും റഷ്യന്‍ നിര്‍മിതവുമായ പ്രതിരോധ സംവിധാനങ്ങളുണ്ട്. ഇവയ്‌ക്കൊപ്പമാകും നാസാംസ് പ്രവര്‍ത്തിക്കുക.
അംറാം മിസൈല്‍, ഭൂതല വ്യോമ മിസൈല്‍, വിമാനവേധ തോക്ക്, റഡാറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ അടങ്ങുന്നതാണ് നാസാംസ് മിസൈല്‍ പ്രതിരോധ സംവിധാനം. ഇതിനൊപ്പം ആകാശ് മിസൈലുകളും സ്ഥാപിക്കും. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവവഴിയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഉദ്ദേശം.
ഡല്‍ഹിയുടെ പുറത്തുള്ള ഭാഗങ്ങളെ വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഡിആര്‍ഡിഒ വികസിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് സംവിധാനം ഉപയോഗിക്കും. ഇതിന് പുറമെ രണ്ടാം നിര പ്രതിരോധവുമായി ബരാക് മിസൈല്‍ സംവിധാനവുമുണ്ട്. ഇതോടെ ഡല്‍ഹിയും പ്രാന്തപ്രദേശങ്ങളും മൂന്നുനിര പ്രതിരോധ കവചത്തിന്റെ സംരക്ഷണയില്‍ വരും.
ഇന്ത്യയെ കൊണ്ട് ഥാഡ്, പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങിപ്പിക്കാനുള്ള സമ്മര്‍ദ്ദം അമേരിക്ക തുടരുന്നുണ്ട്. റഷ്യന്‍ നിര്‍മിത എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട്. എസ്-400 വാങ്ങിയാല്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധമുണ്ടാകുമെന്നാണ് അമേരിക്ക ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ അമേരിക്ക മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഥാഡ്, പാട്രിയറ്റ് സംവിധാനങ്ങള്‍ എസ്-400 ന് പകരമാകില്ലെന്നും ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിന് ഉതകുന്നത് റഷ്യയുടെ എസ്-400 ആണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. 2024 ന് മുമ്പ് ഇന്ത്യയ്ക്ക് നാല് എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യ കൈമാറും.
ആകാശ ആക്രമണങ്ങൾക്ക് ഉപയോഗിക്കാവുന്ന ആളില്ലാ യുദ്ധവിമാനം ഇന്ത്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. മിസൈൽ പ്രതിരോധ കവചം ഉൾപ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ ഇന്ത്യയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന് അമേരിക്ക അറിയിച്ചിരുന്നു.
2017 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചയിൽ അത്യാധുനിക ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകാമെന്ന് യു.എസ് സമ്മതിച്ചിരുന്നു. യു.എസ് പ്രതിരോധ കമ്പനിയായ ജനറൽ അറ്റോമിക്‌സിനാണ് ഗാർഡിയൻ ഡ്രോണുകളുടെ നിർമ്മാണച്ചുമതല. എന്നാൽ, അമേരിക്കൻ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഡ്രോണുകൾ വാങ്ങാനുള്ള നടപടികൾ നീളുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം നടത്താൻ ശേഷിയുള്ള ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക സമ്മതിച്ചത്. ഗാർഡിയൻ ഡ്രോണുകളുടെ വകഭേദമാണിത്. പുതിയ കരാറിന് ഏകദേശം 250 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നാണ് അമേരിക്കയുടെ നിലപാട്.
https://www.facebook.com/Malayalivartha


























