നാണം കെട്ട് കോടീശ്വരന്‍... ഇന്ത്യ ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ കോടീശ്വരന്‍ വിജയ് മല്യയെ ഓടിച്ച് വിട്ട് ഇന്ത്യക്കാര്‍; ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറ എന്നു പറഞ്ഞ് ജനങ്ങള്‍ കൂകി വിളിച്ചു; ഉടന്‍ തന്നെ സ്ഥലം കാലിയാക്കി വിജയ് മല്യ

ഞായറാഴ്ച കെന്നിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനാണ് വിജയ് മല്യ എത്തിയത്. മത്സരത്തിനു ശേഷം സ്‌റ്റേഡിയത്തിന് പുറത്തെത്തിയ മല്യയെ ഹിന്ദിയില്‍ കള്ളന്‍ കള്ളനെന്നു വിളിച്ചാണ് കാണികള്‍ പറഞ്ഞയച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ 'ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറയണം' എന്നും കൂടിനില്‍ക്കുന്നവരില്‍ ഒരാള്‍ പറയുന്നതും കേള്‍ക്കാം.
സ്‌റ്റേഡിയത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആളുകളുടെ പ്രതിഷേധം. ഓവല്‍ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ മകന്‍ സിദ്ധാര്‍ഥ് മല്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിജയ് മല്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ പൊടുന്നനെ മല്യ സ്ഥലം കാലിയാക്കുകയായിരുന്നു.
2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം കാണാനെത്തിയപ്പോഴും കാണികള്‍ മല്യയെ 'കള്ളന്‍, കള്ളന്‍' എന്നു വിളിച്ച് പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യ ഇപ്പോള്‍ അറസ്റ്റിലായി ജാമ്യത്തിലാണ്. ഈ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കൂടാതെ മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ലണ്ടനിലെ കോടതിയില്‍ നല്‍കിയ കേസും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ മല്യ എത്തിയതിന്റെ ദൃശ്യങ്ങളടക്കം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ടെങ്കിലും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് വിജയ് മല്യ.
തന്റെ ടിക്കറ്റ് കയ്യില്‍ വാങ്ങിയ മല്യ 'ഞാനിവിടെ വന്നിരിക്കുന്നത് മത്സരം കാണാനാണ്' എന്ന് പറഞ്ഞ് സ്‌റ്റേഡിയത്തിനകത്തേക്ക് നടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
2016 മാര്‍ച്ചില്‍ നാടുവിട്ട മല്യയെ മുബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്.
വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്. എന്തായാലും മല്യയെ ശരിയാക്കിയ ഇന്ത്യക്കാര്‍ക്ക് ലോകത്തെമ്പാടു നിന്നും അഭിനന്ദന പ്രവാഹമാണ് ഉണ്ടാകുന്നത്. "
https://www.facebook.com/Malayalivartha


























