മമത ബാനര്‍ജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്; ഭീഷണി കത്ത് ലഭിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരുപ പോഡറിന്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്. അരാംബാഗിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.
ഇതോടെ അപരുപ ശ്രീരാംപുര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. കത്തില്‍ മമതയുടെ മോര്‍ഫ് ചെയ്ത ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജ്വീര് കില്ല എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഫോണ്‍ നമ്ബറും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്തിലെ ഫോണ്‍ നന്പര് രാജ്വീര് കില്ല എന്ന പേരില്‍ തന്നെയുള്ള ബിന്ധാനഗര് സ്വദേശിയുടേതാണ്. തന്റെ പേരും ഫോണ്‍ നമ്ബറും വ്യാജ കത്തെഴുതാന്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























