പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ അധിനിവേശ കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട്

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ അധിനിവേശ കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട്. മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചതെന്ന് ഇന്ത്യാടുടേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അന്താരാഷ്ട്ര ബന്ധം ഉപയോഗിച്ചാണ് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് അറിയുന്നു. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ആദ്യം തടസ്സം നിന്ന ചൈനയുടെ നിലപാട് പോലും മയപ്പെടുത്താന്‍ ഇന്ത്യയ്ക്കായി. അത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തിയതോടെ ബാലക്കോട്ട് മാതൃകയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ അടച്ച് പൂട്ടിയെന്നും അറിയുന്നു. പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതം ഭീകര ക്യാമ്പുകളുണ്ടെന്ന തെളിവ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. അത് കൂടാതെ ബര്‍ണലയിലെ ഭീകര ക്യാമ്പിന്റെ ദൃശ്യങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതെല്ലാം അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയായി. അമേരിക്കയും നിലപാട് കടുപ്പിച്ചു. തുടര്‍ന്നാണ് 11 ക്യാമ്പുകളും പൂട്ടിയത്. ഭീകരരെ എവിടേക്ക് മാറ്റിയെന്ന് യാതൊരു വിവരവും ലഭ്യമല്ല.
ഇന്ത്യന്‍ അതിര്‍ത്തിയിലെ സുന്ദര്‍ബാനി, രജൗരി പ്രദേശങ്ങള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന ലഷ്‌കര്‍ ക്യാമ്പുകളും പൂട്ടി. ജയ്‌ഷെ മുഹമ്മജ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ ക്യാമ്പുകളും അടച്ചുപൂട്ടി. മോദി രണ്ടാമത് സത്യപ്രതിഞ്ജ ചെയ്ത ശേഷം പാക് പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ മോദിയെ വിളിച്ച് അഭിനന്ദിപ്പോഴും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയിട്ട് പിന്‍വശത്തൂടെ ഭീകരവാദികളെ നുഴഞ്ഞ് കയറ്റാന്‍ വിടുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയുമാണ് പാക്കിസ്ഥാന്റെ പതിവ്. ബാലക്കോട്ട് ആക്രമണത്തിന് ശേഷവും ഈ രീതിയില്‍ മാറ്റംവന്നിട്ടില്ല. കഴിഞ്ഞയാഴ്ചയും കാശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.
ബാലക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിയിലെ വ്യോമപാത പാകിസ്ഥാന്‍ അടച്ചിട്ടത് വലിയ വിവാദമായിരുന്നു. അന്താരാഷ്ട്ര സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജൂണ്‍ 14വരെയാണ് വ്യോമാതിര്‍ത്തി അടച്ചിട്ടത് നീട്ടിയത്. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വ്യോമസേന ഫെബ്രുവരി 26ന് ബാലക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പ് ആക്രമിച്ചതോടെയാണ് പാകിസ്ഥാന്‍ അവരുടെ വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചിട്ടത്. പാക്കിസ്ഥാന് എല്ലാ പിന്തുണയും നല്‍കുന്ന ചൈനയിലെ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് പോലും സര്‍വ്വീസ് നടത്താനാകാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ഇതിലും വലിയ പ്രതിസന്ധിയാകും.
https://www.facebook.com/Malayalivartha


























