രാജ്യ തലസ്ഥാനം റെക്കോര്‍ഡ് ചൂടിലേക്ക്; താപനില 48 ഡിഗ്രി സെല്‍ഷ്യസിലെത്തി

റെക്കോര്‍ഡ് ചൂടില്‍ വിയര്‍ത്തൊട്ടുകയാണ് രാജ്യ തലസ്ഥാനം. ഇന്ന് ദില്ലിയില്‍ ചൂട് 48 ഡിഗ്രി സെല്‍ഷ്യസിലെത്തി. 2014 ചൂട് 47.8 ഡിഗ്രി എത്തിയതാണ് ഇതിന് മുമ്ബത്തെ റെക്കോര്‍ഡ്.
ചൂടിന് ഉടന്‍ ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ട് ദിവസത്തേക്ക് കൂടി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ നില്‍ക്കാനാണ് സാധ്യത. ജൂണ്‍ പതിമൂന്നിന് ചെറിയ മഴ പെയ്തേക്കുമെന്നും ഇതോടെ ചൂട് രണ്ട് ഡിഗ്രിയോളം താഴുമെന്നുമാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























