കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ അഞ്ചാം ദിവസം പുറത്തെടുത്തു... 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 110 അടിയിലാണ് കുട്ടി തങ്ങിനിന്നത്

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ അഞ്ചാം ദിവസം പുറത്തെടുത്തു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സംഗ്‌രൂര്‍ ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം. വീടിനടുത്ത് കളിക്കുന്നതിനിടെയാണ് ഫത്തേവീര്‍ സിങ് കുഴല്‍കിണറില്‍ അകപ്പെട്ടത്.
നിലവിളി കേട്ട് ഓടിയെത്തിയ അമ്മക്ക് ഏകമകനെ രക്ഷിക്കാനായില്ല. കീറത്തുണികൊണ്ട് കുഴി മൂടിയിട്ടതറിയാതെയാണ് കുരുന്ന് അതില്‍ വീണത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 110 അടിയിലാണ് കുട്ടി തങ്ങിനിന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടത്തില്‍ 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടന്നത്.
ശനിയാഴ്ച കുട്ടി അനങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജമായി. ഏഴ് ഇഞ്ച് വ്യാസമുള്ള കുഴല്‍കിണറിന് സമാന്തരമായി 30 ഇഞ്ച് വ്യാസമുള്ള കുഴിയെടുത്ത് അതില്‍ കോണ്‍ക്രീറ്റ് പൈപ്പ് ഇറക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം.
https://www.facebook.com/Malayalivartha


























