ആന്ധ്രപ്രദേശ് ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുഷമ സ്വരാജ്...

ആന്ധ്രപ്രദേശ് ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.ജെ.പി നേതാവ് സുഷമ സ്വരാജ്. മുന്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമയെ ആന്ധ്ര ഗവര്‍ണറായി നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകര്‍ന്നത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ്. ആന്ധ്ര ഗവര്‍ണര്‍ ആയി ചുമതല ഏല്‍ക്കുന്ന സുഷമ സ്വരാജിന് ആശംസകള്‍ അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത് വൈറലായി.
എന്നാല്‍, അരമണിക്കൂറിനുള്ളില്‍ ട്വീറ്റ് പിന്‍വലിച്ചു. ഇതിന് പിന്നാലെ താന്‍ ഗവര്‍ണറാകുമെന്ന വാര്‍ത്ത തെറ്റാണെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെത്തന്നെ വിശദീകരിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഷമ സ്വരാജ് ഇക്കുറി നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് വിട്ട് നിന്നത്. എസ്. ജയശങ്കറാണ് രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി.
" f
https://www.facebook.com/Malayalivartha


























