മുംബൈയില്‍ കനത്ത മഴ... ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു

മുംബൈയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. ഇതോടെ മുബൈയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ടു. മോശം കാലാവസ്ഥയേത്തുടര്‍ന്ന് റണ്‍വേ മറയുന്നതാണ് വിമാനത്താവളം അടയ്ക്കാന്‍ കാരണമെന്നാണ് വിവരം.
കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























