പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ 110 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഴല്‍ കിണറില്‍ വീണ് അഞ്ചാം ദിവസമാണ് ഫത്തേവീര്‍ സിംഗിനെ പുറത്തെടുക്കാനായത്. പഞ്ചാബിലെ സംഗ്രൂരില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വീടിനു സമീപം കളിക്കുന്നതിനിടെയാണ് ഫത്തേവീര്‍ കുഴല്‍കിണറില്‍ വീണത്.
150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 110 അടിയിലാണ് കുട്ടി തങ്ങിനിന്നിരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടത്തില്‍ 110 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടന്നത്.
https://www.facebook.com/Malayalivartha


























