കനത്ത് ചൂടില്‍ ഉരുകി രാജ്യതലസ്ഥാനം... താപനില സര്‍വകാല റെക്കോര്‍ഡില്‍

കനത്ത് ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം. ഡല്‍ഹി നഗരത്തില്‍ താപനില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത .
ഈ മാസം പകുതിയാകുമ്പോള്‍ തന്നെ കനത്ത് ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം. ഡല്‍ഹിയില്‍ റെക്കോര്‍ഡ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആദ്യമായാണ് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിന് സമീപം 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് .
അതേസമയം രാജസ്ഥാനാണ് ഇന്ത്യയില്‍ ഏറ്റവും ചൂട് കൂടിയ സ്ഥലം. 51 ഡിഗ്രി സെല്‍ഷ്യസ് വരെ രാജസ്ഥാനില്‍ താപനില രേഖപ്പെടുത്തിക്കഴിഞ്ഞു.ഒപ്പം ഉഷ്ണതരംഗത്തിന്റെ തീവ്രത ഇനിയും വര്‍ധിക്കാനും ഇടയുണ്ടെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha


























