മരുമകളും രണ്ടുമാസം പ്രായമുള്ള കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ മരിച്ച നിലയില്‍; അമ്മയേയും മകനെയും ആള്‍ക്കൂട്ടം ചവിട്ടിയും തല്ലിയുംകൊന്നു!

അസമില്‍ മരുമകളെയും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം അമ്മയെയും മകനെയും തല്ലിക്കൊന്നു.
ഇരുവരെയും പോലീസിന്റെ കണ്‍മുന്നിലിട്ടാണ് ആള്‍ക്കൂട്ടം ചവിട്ടിയും കമ്പുകൊണ്ട് അടിച്ചും കൊന്നത്.
തടയാനെത്തിയ പോലീസിനു നേരെയും ആള്‍ക്കൂട്ടം പാഞ്ഞടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
അസമിലെ തന്‍സുകിയ ജില്ലയിലാണ് സംഭവം. സംഭവസ്ഥലത്തു വച്ചുതന്നെ അമ്മ ജമുന മരിച്ചു. അജയ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
അജയും ഭാര്യയും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും പലപ്പോഴും ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























