വ്യോമസേന വിമാനം തകര്‍ന്നു വീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു... . വിമാന അവശിഷ്ടങ്ങളും പ്രദേശത്തെ മരങ്ങള്‍ കത്തിനശിച്ചതും ചിത്രത്തില്‍ വ്യക്തം

വ്യോമസേന വിമാനം തകര്‍ന്നു വീണ പ്രദേശത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. വിമാന അവശിഷ്ടങ്ങളും പ്രദേശത്തെ മരങ്ങള്‍ കത്തിനശിച്ചതും ചിത്രത്തില്‍ വ്യക്തമാണ്. വിമാനം കത്തി താഴേക്കു പതിച്ചതായി വ്യക്തമാക്കുന്നതാണ് ചിത്രം.
അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം സര്‍ക്കിളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്റര്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത്. ബുധനാഴ്ച വ്യോമമാര്‍ഗം സൈനികരെ പ്രദേശത്ത് എത്തിച്ച് പരിശോധന നടത്താനാണ് വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ മൂന്ന് തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് (എ.എല്‍.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവെച്ച് കാണാതായത്.
പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് ഓഫീസര്‍മാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളാണ്.
https://www.facebook.com/Malayalivartha


























