അറബിക്കടലില്‍ രൂപപ്പെട്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു; കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപപ്പെട്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നാളെ പുലർച്ചെ ഗുജറാത്ത് തീരം തൊടും. വായു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പുണ്ട്.
കൊടുങ്കാറ്റ് തീരം തൊട്ടതിനു ശേഷം മണിക്കൂറിൽ 135 കി മി വേഗതയിൽ വീശുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഗുജറാത്ത് തീരത്ത് നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചു. 700 സൈനികരേയും 20 യൂണിറ്റ് ദുരന്ത നിവാരണ സേനയും സംസ്ഥാനത്തെത്തി.
വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയുക്കുന്നത്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ന്യൂനമർദമേഖലയിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിനോട് ചേര്‍ന്ന അറബിക്കടല്‍ മേഖലയിലും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള– കര്‍ണാടക തീരം എന്നിവിടങ്ങളിലാണ് ജാഗ്രതാനിര്‍ദേശം.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നും ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശമുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് സാമാന്യം ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ടും നാളെ ശക്തമായ മഴ പ്രവചിക്കുന്ന ഒാറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളയിടങ്ങളില്‍ ജാഗ്രത പാലിക്കുകയും രാത്രിയാത്ര ഒഴിവാക്കുകയും വേണം.
https://www.facebook.com/Malayalivartha


























