മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിൽ പറക്കില്ല; ഷാങ‌്ഹായ‌് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനം പാക്കിസ്ഥാൻ വ്യോമപരിധിക്കു മുകളിലൂടെ പറക്കില്ല

ഷാങ‌്ഹായ‌് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനം പാക്കിസ്ഥാൻ വ്യോമപരിധിക്കു മുകളിലൂടെ പറക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കിർഗിസ്ഥാനിലേക്ക് പോകുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ 11 വ്യോമപാതകളിൽ 9 എണ്ണവും താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവഴി പറക്കാൻ പാക്ക് സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി. വിദേശകാര്യ മന്ത്രാലത്തിന്റെ അവശ്യപ്രകാരമായിരുന്നു പാക്കിസ്ഥാന്റെ നടപടി. എന്നാൽ ഇതുവഴി പറക്കാനുള്ള തീരുമാനം മന്ത്രാലയം പിന്നീട് മാറ്റുകയായിരുന്നു.
യാത്രസമയം കുറയ്ക്കുന്നതിനു വേണ്ടിയാണ് പാക്ക് വ്യോമപാത വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുത്തത്. എന്നാൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വ്യോമസേനയുടെ വിവിഐപി വിമാനം ഒമാൻ, ഇറാൻ, പിന്നീട് മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിലുടെ സഞ്ചരിച്ച് കിർഗിസ്ഥാനിൽ എത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്നു കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വൻ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതൽ ഏഴു കോടി വരെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
ഉച്ചകോടി നടക്കുന്ന അസ്താനയിൽ മോദിക്കു സ്വീകരണം നൽകും. എസ്‌സിഒയിൽ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നൽകുന്ന പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്നാണു പ്രതീക്ഷ. പാക്കിസ്ഥാനും സ്ഥിരാംഗത്വം അനുവദിച്ചേക്കും. ഇതോടെ സഖ്യത്തിൽ എട്ടു രാജ്യങ്ങളാകും. ചൈന, കസഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണു മറ്റ് അംഗങ്ങൾ. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, മോദി–നവാസ് ഷെരീഫ് കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണു വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.
റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തിലുള്ള എസ്‌സിഒ അംഗത്വം ലഭിക്കുന്നതിന്റെ ഭാഗമായി 38 രേഖകളിൽ ഇന്ത്യ ഒപ്പുവച്ചതായി വിദേശകാര്യ (യുറേഷ്യ) ജോയന്റ് സെക്രട്ടറി ജി.വി. ശ്രീനിവാസ് അറിയിച്ചു. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി തിരിച്ചെത്തും.
https://www.facebook.com/Malayalivartha


























