പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി....ഒടുവില്‍ സാഹസിക ലാന്‍ഡിങ്

പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി. പിന്‍ചക്രം പൊട്ടിയെങ്കിലും ദുബായില്‍നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കി. രാജസ്ഥാനിലെ ജയ്പുര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ബുധനാഴ്ച പകലായിരുന്നു സാഹസിക ലാന്‍ഡിങ്.
യാത്രക്കാര്‍ക്ക് ചെറിയ കുലുക്കം അനുഭവപ്പെട്ടെങ്കിലും അപകടമുണ്ടായില്ല. ദുബായില്‍നിന്ന് പറന്നുയരുന്നതിനിടെയാണ് ബോയിങ് 737800 വിമാനത്തിന്റെ പിന്‍ചക്രങ്ങളിലൊന്ന് പൊട്ടിയത്. ഉടന്‍തന്നെ വിവരം ദുബായ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ജയ്പുരിലെ വ്യോമതാവളത്തില്‍ അറിയിച്ചു.
വിമാനത്താവളത്തോടടുക്കുമ്പോള്‍ താഴ്ന്നുപറക്കണമെന്നും അപകടസാധ്യത മുന്നില്‍ക്കണ്ടുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും പൈലറ്റിനെ അറിയിച്ചിരുന്നു.എന്നാല്‍, സാധാരണപോലെതന്നെ വിമാനം നിലത്തിറങ്ങിയെന്നും അടിയന്തരസാഹചര്യമൊന്നുമുണ്ടായില്ലെന്നും ജയ്പുര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























